ഗ്ലോബല്‍ ട്രേഡിങ് കമ്പനിയെന്ന വ്യാജേന വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് മൂന്നരലക്ഷം; മൂന്നംഗ സംഘം അറസ്റ്റില്‍

കോഴിക്കോട് അത്തോളിയിലെ അബ്ദുല്‍ഗഫൂര്‍, കുറ്റിക്കാട്ടൂരിലെ അബ്ദുല്‍ മനാഫ്, തൃശൂര്‍ സ്വദേശി സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

New Update
36363

കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്വദേശിയുടെ മൂന്നര ലക്ഷത്തോളം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.

Advertisment

കോഴിക്കോട് അത്തോളിയിലെ അബ്ദുല്‍ഗഫൂര്‍, കുറ്റിക്കാട്ടൂരിലെ അബ്ദുല്‍ മനാഫ്, തൃശൂര്‍ സ്വദേശി സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കൂത്തുപറമ്പ് ആനന്ദം ഹൗസില്‍ അഭിനവിന്റെ പരാതിയിലാണ്  കൂത്തുപറമ്പ് പോലീസ് കേസ് എടുത്തത്. പ്രതികള്‍ ഗ്ലോബല്‍ ട്രേഡിങ് കമ്പനി എന്ന പേരില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് പണം നിക്ഷേപം സ്വീകരിക്കുകയായിരുന്നു. പിന്നീട് ലാഭമോ പണമോ തിരിച്ചു കിട്ടാതെ വന്നപ്പോഴാണ് പോലീസില്‍ പരാതിയുമായി എത്തിയത്.

Advertisment