കണ്ണൂരില്‍ കടന്നലിന്റെ കുത്തേറ്റ് 26 തൊഴിലുറപ്പ്  തൊഴിലാളികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ആനക്കുഴി പറമ്പത്ത് സരോജിനി(68)ക്ക് ഗുരുതര പരിക്കേറ്റു.

New Update
53535353

കണ്ണൂര്‍: പറമ്പില്‍ പണിയെടുക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് നിരവധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

Advertisment

ആനക്കുഴി പറമ്പത്ത് സരോജിനി(68)ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പാനൂരിനടുത്ത് കല്ലുവളപ്പ് പൂവത്തിന്‍കീഴിലാണ് സംഭവം.  കടന്നലുകളുടെ ആക്രമണത്തില്‍ പറമ്പിലുണ്ടായിരുന്ന 26 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കുത്തേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment