പാലക്കാട്: കെ. കരുണാകരന്റെ കുടുംബത്തെ അപമാനിച്ചയാളാണ് പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെന്ന് എ.കെ. ബാലന്‍. കരുണാകരന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കാന്‍ രാഹുല്‍ തയാറായിട്ടില്ല.
സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലാണ് സ്മൃതിമണ്ഡപം സന്ദര്‍ശിച്ചത്. അദ്ദേഹം താല്‍പ്പര്യം പറഞ്ഞപ്പോള്‍ പാര്‍ട്ടി എതിര്‍ത്തില്ല.
കരുണാകരനെ വേട്ടയാടിയവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഇനിയുമുണ്ടാകും. സതീശനെതിരായ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് അന്‍വര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.