തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്നു. 52 വയസുകാരിയായ സുമതിയാണ് ആക്രമണത്തിനിരയായത്. ഒരു ലക്ഷം രൂപയും സ്വര്‍ണവുമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ന്നത്.
വീട്ടിലെത്തിയ മോഷ്ടാക്കള്‍ കോളിംഗ് ബെല്ല് അടിച്ചത് കേട്ട് ഇവര്‍ വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടാക്കള്‍ സുമതിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം മോഷണം നടത്തുകയായിരുന്നു.