തൃശൂര്‍: തൃശൂര്‍ വെള്ളാങ്കല്ലില്‍ കുറുനരിയെ കൂറ്റന്‍ പെരുമ്പാമ്പ് പിടികൂടി. 15 അടി നീളവും 35 കിലോ തൂക്കവും പെരുമ്പാമ്പിനുണ്ടെന്ന് റെസ്‌ക്യൂ സംഘം പറഞ്ഞു.
ഇരിങ്ങാലക്കുട വെള്ളാങ്കല്ലില്‍ കൊല്ലംപറമ്പില്‍ അശോകന്റെ വീടിന് പിന്നിലെ പറമ്പിലാണ് സംഭവം. ശബ്ദം കേട്ട് നോക്കിയ വീട്ടുകാരാണ് സംഭവം കാണുന്നത്. കുറുനരിയെ ചുറ്റിവരിഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ഉടന്‍തന്നെ സര്‍പ്പ ആപ്പുവഴി വനംവകുപ്പിനെ വിവരം അറിയിക്കുകയം തുടര്‍ന്ന് സര്‍പ്പ റെസ്‌ക്യൂ സംഘത്തിലുള്ള വിബീഷും കൂട്ടരുമെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു.