/sathyam/media/media_files/2025/11/16/e853487d-368f-4ae3-9c6e-65b613d5e3a6-2025-11-16-12-00-32.jpg)
തേങ്ങാവെള്ളം പൊട്ടാസ്യം, സോഡിയം എന്നിവയുടെ അളവ് നിയന്ത്രിച്ച് രക്തസമ്മര്‍ദ്ദം സന്തുലിതമാക്കുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കൊഴുപ്പ് കുറഞ്ഞതും കലോറി കുറഞ്ഞതുമായ പാനീയമാണ് തേങ്ങാവെള്ളം. ഇത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ഇതിലടങ്ങിയിരിക്കുന്ന റൈബോഫ്‌ലേവിന്‍, നിയാസിന്‍, തയാമിന്‍, പിറിഡോക്‌സിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വൈറല്‍ അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. കിഡ്‌നി സ്റ്റോണ്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.
കൂടാതെ, വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ മുഖക്കുരു, അകാലവാര്‍ദ്ധക്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്സിഡന്റുകളും സൈറ്റോകിനിനുകളും ചര്‍മ്മത്തെ ഉറച്ചതും യുവത്വമുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഗര്‍ഭകാലത്തെ മലബന്ധം, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ തേങ്ങാവെള്ളം സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us