മാവേലിക്കരയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മകളുടെ നില ഗുരുതരം

ചെട്ടികുളങ്ങര സ്വദേശി രാജേഷാണ് മരിച്ചത്.

New Update
242424224

ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെട്ടികുളങ്ങര സ്വദേശി രാജേഷാണ് മരിച്ചത്.

Advertisment

പരിക്കേറ്റ ഭാര്യ ലക്ഷ്മിയെയും മക്കളായ ശിവാനി, ശിഖ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകള്‍ ശിവാനിയുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി എട്ടിന് സംസ്ഥാന പാതയില്‍ പ്രായിക്കര പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു സംഭവം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Advertisment