മാങ്കുളത്ത് നിയന്ത്രണംവിട്ട മിനിലോറി വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

അസം സ്വദേശിയായ അതിഥി തൊഴിലാളി ജയ് ഗോപാല്‍ മണ്ഡലാ(21)ണ്  മരിച്ചത്

New Update
42424242

ഇടുക്കി: മാങ്കുളത്ത് മിനിലോറി വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിച്ച് യുവാവ് മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളി ജയ് ഗോപാല്‍ മണ്ഡലാ(21)ണ്  മരിച്ചത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. 

Advertisment

നിയന്ത്രണംവിട്ട മിനിലോറി വിനോദ സഞ്ചാരികളുടെ കാറില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ പിന്നിലാണ് തൊഴിലാളി നിന്നിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറിലാണ് ലോറി ഇടിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റു. 

Advertisment