Advertisment

പാലക്കാട് അയല്‍വാസിയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസിയേയും അമ്മയേയും വെട്ടിക്കൊന്നു

പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. 

New Update
424242424444

നെന്മാറ: അയല്‍വാസിയുടെ ഭാര്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അയല്‍വാസിയേയും അമ്മയെയും വെട്ടിക്കൊന്നു. പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. 

Advertisment

സംഭവത്തില്‍ തിരുത്തംപാടം ബോയന്‍ കോളനിയിലെ ചെന്താമരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. 

2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ (35) വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി പ്രതി സുധാകരനെയും അമ്മയേയും വെട്ടിക്കൊല്ലുകയായിരുന്നു. സുധാകരന്‍ തിരുപ്പൂരില്‍ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു സജിതയെ ചെന്താമരന്‍ വെട്ടിക്കൊന്നത്. 

ഭാര്യയും കുട്ടിയുമായി പിരിഞ്ഞ് കഴിയുന്ന പ്രതി കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സജിതയുള്‍പ്പെടെയുള്ള അയല്‍വാസികളാണെന്ന് സംശയിച്ചിരുന്നു. തുടര്‍ന്ന് ഈ വൈരാഗ്യം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 

 

Advertisment