താരന്‍, മുടി കൊഴിച്ചില്‍ മാറാന്‍ നാരക ഇലകള്‍

നാരകഇലകളില്‍ അടങ്ങിയ വിറ്റാമിന്‍ സി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

New Update
Decoding-Yellow-Leaves-On-A-Lemon-Tree

നാരകഇലയിലെ സിട്രിക് ആസിഡ് ദഹനരസങ്ങളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 
ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും രക്തത്തെ ശുദ്ധീകരിക്കാനും നാരകഇലകള്‍ സഹായിക്കുന്നു. 

Advertisment

നാരകഇലകളില്‍ അടങ്ങിയ വിറ്റാമിന്‍ സി ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും മുഖക്കുരുവിനെ പ്രതിരോധിക്കാനും ആരോഗ്യകരമായ തിളക്കം നല്‍കാനും നാരകഇലകള്‍ സഹായിക്കും. 

താരന്‍, മുടി കൊഴിച്ചില്‍ എന്നിവയെ പ്രതിരോധിക്കാനും മുടിക്ക് സ്വാഭാവിക തിളക്കം നല്‍കാനും ഇത് സഹായിക്കും. കരള്‍ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് നാരകഇലച്ചാര്‍ ഉപയോഗിക്കാറുണ്ട്. 
നാരകഇലച്ചാറിന് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുന്ന ആന്റി-ആംഗ്‌സൈറ്റി ഗുണങ്ങളുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

Advertisment