Advertisment

കൊല്ലത്ത് കെ.എസ്.ഇ.ബി. ജീവനക്കാരന്‍  തൂങ്ങിമരിച്ച നിലയില്‍

കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘു(56)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
5635355

കൊല്ലം: കൊല്ലത്ത് കെ.എസ്.ഇ.ബി. ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘു(56)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Advertisment

ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുന്നിലായാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോഴാണ് ജനറേറ്റര്‍ റൂമിന്

മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇദ്ദേഹം ഞരമ്പ് മുറിച്ചിട്ടുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

(ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471- 2552056)

Advertisment