/sathyam/media/media_files/YssTlSwOXhe0iPMEctti.jpg)
ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയായ ഒന്നാം പ്രതി അറസ്റ്റില്‍. പെരിങ്ങാല ദേശത്തിനകം കണ്ടിശേരി പടീറ്റതില്‍ മാളു(അന്‍സാബ്-28)വിനെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 25ന് രാത്രി രണ്ടാംകുറ്റി ജങ്ഷനില്‍വച്ച് തെക്കേ മങ്കുഴി സുറുമി മന്‍സിലില്‍ ഷെഫീക്കിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാളുവിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ മച്ചാന്‍ ഷെഫീക്കുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കൃത്യത്തിന് ശേഷം ഒളിവില്‍പോയ മാളു എറണാകുളത്തും ബംഗളുരുമായി പലയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മാളു കാപ്പാ നിയമപ്രകാരം മൂന്ന് തവണ ജയിലില്‍ അടയ്ക്കുകയും ഒരു തവണ ജില്ലയില്‍ നിന്നും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഡി.വൈ.എസ്.പി അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ സി.ഐ സുധീര്‍, എസ്.ഐ. രതീഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്, അരുണ്‍, ഫിറോസ്, അഖില്‍ മുരളി, ഗോപകുമാര്‍, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us