Advertisment

തൃശൂരില്‍ ട്രാഫിക് സിഗ്നലില്‍വച്ച് കാര്‍ ഇടിച്ച്  ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

New Update
5353555

തൃശൂര്‍: ട്രാഫിക് സിഗ്നലില്‍വച്ച് കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

Advertisment

ഇന്ന് രാവിലെ തൃശൂര്‍ പുതുക്കാടാണ് സംഭവം. സിഗ്നലില്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വളരെ വേഗത്തിലെത്തിയ കാര്‍ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ കാറിന് മുകളിലൂടെ പിന്നിലേക്ക് തെറിച്ചുവീണു.

Advertisment