പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്ലം പഴം

പ്ലം വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

New Update
61oZkKFJYDL._SL1200_

പ്ലം പഴത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.  പ്ലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പ്രമേഹരോഗികള്‍ക്ക് ഇത് കഴിക്കുന്നത് പ്രയോജനകരമാണെന്നും പഠനങ്ങള്‍ പറയുന്നു.  

Advertisment

പ്ലം പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പ്ലം വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ്. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും ചുളിവുകള്‍, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ എന്നിവ തടയാനും സഹായിക്കുന്നു.  

പ്ലം വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. പ്ലം വിറ്റാമിന്‍ കെ, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.   ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.  പ്ലംസില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് ശ്വാസകോശ കാന്‍സര്‍, ഓറല്‍ കാന്‍സറാണ്. 

Advertisment