New Update
/sathyam/media/media_files/2025/01/15/yjEAbY33gRewyaqOpEFM.jpg)
കണ്ണൂര്‍: വീടിനു സമീപത്തുവച്ച് അഞ്ചു വയസുകാരിയെ തെരുവുനായ കടിച്ചുപറിച്ചു. ഈന്തോട് താമസിക്കുന്ന ജസീറ-സിയാദ് ദമ്പതികളുടെ യു.കെ.ജി. വിദ്യാര്‍ഥിനിയായ മകള്‍ ജിയാനെയാണ് നായ കടിച്ചത്.
Advertisment
കുട്ടി കൂട്ടുകാര്‍ക്കൊപ്പം നടന്നു പോകുമ്പോള്‍ തെരുവുനായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. കൂടെയുള്ള കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
വഴിയില്‍ വീണുപോയ ജിയാന് ദേഹമാസകലം നായുടെ ആക്രമണത്തില്‍ മുറിവേറ്റു. ഓടിയെത്തിയ ബന്ധുവായ വീട്ടമ്മ ബഹളം വച്ചാണ് നായയെ തുരത്തിയത്.
കുട്ടിയെ ഉടന്‍ പാപ്പിനിശേരി സി.എച്ച്.സിയില്‍ എത്തിച്ച് കുത്തിവയ്‌പ്പെടുത്തു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അധിക കുത്തിവയ്പ്പ് നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us