New Update
/sathyam/media/media_files/2025/01/18/BGYYWei71bFw4Jf1gztT.jpg)
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോണ്‍ പൊട്ടിത്തെറിച്ച് മധ്യവയസ്‌കന് പൊള്ളലേറ്റു. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷന്‍ ഏജന്റായ ചേപ്പറമ്പിലെ ചേരന്‍വീട്ടില്‍ മധുസൂദന(68)നാണ് പൊള്ളലേറ്റത്.
Advertisment
ബാങ്ക് റോഡിലെ ചായക്കടയില്‍ വച്ചാണു സംഭവം. കീ പാഡ് ഫോണ്‍ പൊട്ടിത്തെറിക്കുകയും തീ പടര്‍ന്ന് ഷര്‍ട്ട് കത്തുകയുമായിരുന്നു.
ചായക്കടയിലുണ്ടായിരുന്നവര്‍ ഉടന്‍ വെള്ളമൊഴിച്ചു തീയണച്ചു. തുടര്‍ന്ന് മധുസൂധനന്‍ കൂട്ടുമുഖം സി.എച്ച്.സിയില്‍ ചികിത്സ തേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us