പത്തനംതിട്ടയില്‍ രാത്രിയില്‍ യാത്രക്കാരെ പോലീസുകാര്‍ മര്‍ദിച്ച കേസ്: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവ്

പത്തനംതിട്ട അബാന്‍ ജംഗ്ഷനിലായിരുന്നു സംഭവം.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
424242

പത്തനംതിട്ട: പത്തനംതിട്ടയില്‍ രാത്രിയില്‍ യാത്രക്കാരെ പോലീസുകാര്‍ മര്‍ദിച്ച കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി.

Advertisment

വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകളടങ്ങിയ സംഘത്തിനുനേരേയാണ് ഫെബ്രുവരി നാലിന് രാത്രി പതിനൊന്നരയോടെ പോലീസ് അതിക്രമം ഉണ്ടായത്. 

പത്തനംതിട്ട അബാന്‍ ജംഗ്ഷനിലായിരുന്നു സംഭവം. മര്‍ദനത്തിനിരയായ യുവതിയുടെ തൊളെല്ലൊടിഞ്ഞു. എസ്ഐ ജിനുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് മര്‍ദ്ദിച്ചത്. പിന്നാലെ എസ്.ഐ ജിനുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു

കൊല്ലത്തു നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നു. എരുമേലി, മുണ്ടക്കയം ഭാഗത്തുനിന്നുള്ളവരാണു ട്രാവലറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കു നേരെ 'ഓടെടാ' എന്ന് പറഞ്ഞ് പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. 
അതേസമയം, മര്‍ദനം ആളുമാറിയെന്നാണു സംഭവത്തില്‍ പോലീസിന്റെ വിശദീകരണം. 

Advertisment