New Update
/sathyam/media/media_files/2025/11/17/57edefcb-5778-4441-9f5c-a414b2282063-2025-11-17-14-14-46.jpg)
ആത്തച്ചക്കയില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ അംശം ധാരാളമുള്ളതിനാല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്തുന്നു.
Advertisment
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം അകറ്റാനും ദഹനസംബന്ധമായ മറ്റ് പ്രശ്‌നങ്ങളെ പരിഹരിക്കാനും സഹായിക്കും.
കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us