ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. മാന്നാര്‍ എരമത്തൂര്‍ കണ്ണമ്പള്ളി വീട്ടില്‍ പ്രമോദാ(40)ണ് അറസ്റ്റിലായത്. പോലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്‌പ്പെടുത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് 6 ഗുണ്ടുകള്‍, 3 ലീറ്റര്‍ പെട്രോള്‍, കത്തി, കയര്‍ എന്നിവ കണ്ടെത്തി.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. രണ്ട് ആണ്‍മക്കളുമൊത്ത് ഭാര്യ രാധു ജനുവരി മുതല്‍ തോട്ടപ്പള്ളിയിലെ വീട്ടില്‍ മാറിത്താമസിക്കുകയായിരുന്നു
24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്‌കൂട്ടറില്‍ വരുമ്പോള്‍ വഴിയില്‍ ഭാര്യയെയും മക്കളെയും കണ്ടു. തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതര്‍ക്കവുമുണ്ടായി. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ പെട്രോളും ലൈറ്ററുമായി അവര്‍ക്കെതിരെ തിരിഞ്ഞു.
പ്രമോദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.