/sathyam/media/media_files/2025/10/17/5efc38b6-a1b5-455b-ba09-b33f19529606-2025-10-17-11-34-20.jpg)
താരന്‍ മാറാന്‍ കറ്റാര്‍ വാഴ, കറിവേപ്പില, ടീ ട്രീ ഓയില്‍, തൈര് തുടങ്ങിയ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിക്കാം. ഇതിലൂടെ തലയോട്ടിയിലെ ചൊറിച്ചില്‍ കുറയ്ക്കാനും, താരന്‍ ഉണ്ടാക്കുന്ന ഫംഗസിനെ നിയന്ത്രിക്കാനും സഹായിക്കും.
കറ്റാര്‍ വാഴ ജെല്‍ തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. കറിവേപ്പില അരച്ച പേസ്റ്റ് തൈരുമായി ചേര്‍ത്ത് തലയില്‍ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകി കളയുക. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട് ചൂടാക്കി തണുത്ത ശേഷം തലയില്‍ പുരട്ടുന്നതും നല്ലതാണ്.
വെളിച്ചെണ്ണയിലോ ഒലിവ് ഓയിലിലോ ഏതാനും തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഷാമ്പുവില്‍ ചേര്‍ത്ത് ഉപയോഗിക്കാനും സാധിക്കും.
തൈരും അടിച്ച മുട്ടയും ചേര്‍ത്ത് തലയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.