ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് പോയി;  കണ്ണൂരില്‍ അമ്മയേയും മൂന്ന് കുട്ടികളേയും കാണാനില്ലെന്ന് പരാതി

ചെറുവണ്ണി സി.വി.കെ. ഹൗസില്‍ അന്‍സറിന്റെ ഭാര്യ ഫാസില(25)നെയും മക്കളെയുമാണ് കാണാതായത്.

New Update
4242424

കണ്ണൂര്‍: ഇരിക്കൂര്‍ ചെറുവണ്ണിയില്‍ അമ്മയേയും മൂന്ന് കുട്ടികളേയും കാണാനില്ലെന്ന് പരാതി. ചെറുവണ്ണി സി.വി.കെ. ഹൗസില്‍ അന്‍സറിന്റെ ഭാര്യ ഫാസില(25)നെയും മക്കളെയുമാണ് കാണാതായത്.

Advertisment

ഇന്നലെ രാവിലെ 11ന് സുഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് മക്കളുമായി പുറത്തുപോയ ഫാസില തിരികെ വന്നില്ലെന്നാണ് പരാതി. ഫാസിലയുടെ പിതാവ് ടി. ഫാറൂഖിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

Advertisment