Advertisment

കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ  പ്രദര്‍ശനം; പോലീസുകാരന്‍ അറസ്റ്റില്‍

കളമശേരി എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.

New Update
545355666

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പോലീസുകാരനെതിരെ കേസ്. കളമശേരി എ.ആര്‍. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തന്‍ ഉണ്ണിക്കെതിരെയാണ് കേസെടുത്തത്.

Advertisment

രാവിലെ ഒമ്പതരയ്ക്കാണ് സംഭവം. കാമ്പസിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന പോലീസുകാരന്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നാണ് പരാതി. തുടര്‍ന്ന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി പോലീസുകാരനാണെന്ന് കണ്ടെത്തിയത്.

അതേസമയം, പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദമുണ്ടായെന്നും പറയുന്നു. എന്നാല്‍, പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ ഇയാള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

 

Advertisment