മലപ്പുറത്ത് മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലു വയസുകാരന് ദാരുണാന്ത്യം

ചെമ്മാട് സി.കെ. നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാലാ(14)ണ് മരിച്ചത്.

New Update
25252

മലപ്പുറം: മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ചെമ്മാട് സി.കെ. നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ്-നസീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിഹാലാ(14)ണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിലായിരുന്നു നിഹാല്‍. വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേള്‍ക്കുകയായിരുന്നു. 

അവശനിലയിലായ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍. സഹോദരി: ഹിബ.

Advertisment