ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തില്‍ നിന്ന് പണവും മദ്യവും പിടിച്ചെടുത്തു. പഞ്ചാബ് സര്‍ക്കാര്‍ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച കാറില്‍ നിന്നാണ് പണവും മദ്യവും കണ്ടെടുത്തത്
കാറില്‍ നിന്ന് ആം ആദ്മി സര്‍ക്കാരിന്റെ ലഘുരേഖകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. എട്ട് ലക്ഷം രൂപ, പഞ്ചാബ് സ്റ്റാമ്പ് പതിപ്പിച്ച മദ്യ കുപ്പികള്‍, എ.എ.പി. ലഘുരേഖകള്‍ എന്നിവയാണ് കണ്ടെത്തിയത്.
കോപ്പര്‍ണികസ് മാര്‍ഗിലെ പഞ്ചാബ് ഭവന് മുന്നിലായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മേജര്‍ അനുഭവ് ശിവ്പുരി എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പഞ്ചാബ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. പത്താന്‍കോട്ടിലെ ആര്‍മി ഡെന്റല്‍ കോളേജിലാണ് അദ്ദേഹത്തിന് പോസ്റ്റിംഗ് നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ഖഡ്കി സ്വദേശിയാണ് അനുഭവ്. കാറിന്റെ നമ്പര്‍ പ്ലേറ്റിലുള്ള നമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഫോര്‍ഡ് എക്കോ സ്പോര്‍ട്ട് വാഹനമാണ്. എന്നാല്‍, പോലീസ് പിടിച്ചെടുത്തത് ഹ്യുണ്ടായ് ക്രെറ്റയും. അതിനാല്‍ തന്നെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് വ്യക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.