കുടുംബാംഗങ്ങള്‍ അറിഞ്ഞില്ല; കുപ്പിവെള്ളം വാങ്ങാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടു വയസുകാരന്‍ ഇറങ്ങി റോഡിലൂടെ ഒറ്റയ്ക്ക് നടന്നു

ഞായറാഴ്ച അഞ്ചരയ്ക്കാണ് സംഭവം.

New Update
2424

കാഞ്ഞങ്ങാട്: കുപ്പിവെള്ളം വാങ്ങാന്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടു വയസുകാരന്‍ ഇറങ്ങി. കുണിയ സ്വദേശികളായ കുടുംബം യാത്ര തുടരുകയും ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു.

Advertisment

ഞായറാഴ്ച അഞ്ചരയ്ക്കാണ് സംഭവം. ബസ് സ്റ്റാന്‍ഡിനുസമീപമാണ് കാര്‍ നിര്‍ത്തിയത്. കുട്ടി മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരന്‍ ശ്രദ്ധിച്ചു. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. 

പോലീസുകാര്‍ വെള്ളം കൊടുത്തു. കുട്ടി കരയാനും തുടങ്ങിയിരുന്നു. പത്തുമിനിറ്റിലധികം കഴിഞ്ഞപ്പോഴാണ്  കുടുംബം കുട്ടി ഒപ്പമില്ലെന്നറിഞ്ഞ് തിരികെ പുറപ്പെട്ടത്.

വെള്ളം വാങ്ങാന്‍ ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടോ മൂന്നോ കുട്ടികളും ഇറങ്ങിയിരുന്നു. എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് പോയതെന്ന് കുടുംബം പറഞ്ഞു.