Advertisment

പാര്‍ട്ടിക്ക് ബന്ധമില്ലെന്ന പറഞ്ഞ കേസിലാണ് സി.പി.എം. നേതാക്കള്‍ ശിക്ഷിക്കപ്പെട്ടത്, പാര്‍ട്ടിക്ക് പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ഥവുമില്ലെന്ന് ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു: വി.ഡി. സതീശന്‍

പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

New Update
353535355

കൊച്ചി:  പാര്‍ട്ടിക്ക് ബന്ധമില്ലെന്ന പറഞ്ഞ കേസിലാണ് സി.പി.എം. മുന്‍ എം.എല്‍.എ. അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ശിക്ഷിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാ വിധിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

പാര്‍ട്ടിക്ക് പങ്കില്ലെന്ന സി.പി.എമ്മിന്റെ സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ഥവുമില്ലെന്ന് ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു. സി.പി.എമ്മിന് പങ്കില്ലെന്നുള്ള സ്ഥിരം പ്രസ്താവനകള്‍ പാര്‍ട്ടി ഓഫീസില്‍ എഴുതി വച്ചിരിക്കുകയാണ്. 

പ്രതികള്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും കുടുംബവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. പത്ത് പ്രതികളെ വെറുതേ വിട്ട സംഭവത്തിലും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment