പത്തനംതിട്ടയില്‍ ടിപ്പര്‍ലോറി തലയിലൂടെ കയറിയിറങ്ങി  സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

മാന്നാര്‍ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രനാ (50)ണ് മരിച്ചത്. 

New Update
42424242

പത്തനംതിട്ട: തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ ടിപ്പര്‍ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാന്നാര്‍ ചെന്നിത്തല സന്തോഷ് ഭവനില്‍ സുരേന്ദ്രനാ (50)ണ് മരിച്ചത്. 

Advertisment

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സംഭവം. പൊടിയാടി കുടകുത്തി പടിക്ക് സമീപത്തെ കൊടും വളവിലാണ് അപകടം. മണ്ണ് കയറ്റിയെത്തിയ ടിപ്പറിന്റെ പിന്‍ചക്രം സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടി. തുടര്‍ന്ന് ലോറിയുടെ അടിയിലേക്ക് തെറിച്ചു വീണ സുരേന്ദ്രന്റെ തലയിലൂടെ ടിപ്പറിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

Advertisment