Advertisment

തിരുവനന്തപുരത്ത് വീടിനുള്ളില്‍ മധ്യവയസ്‌ക മരിച്ച നിലയില്‍, മൃതദേഹത്തില്‍  മര്‍ദ്ദനമേറ്റ മുറിവുകള്‍; മകന്‍ കസ്റ്റഡിയില്‍

മാരനല്ലൂര്‍ സ്വദേശി ജയ(58)യാണ് മരിച്ചത്.

New Update
53535

തിരുവനന്തപുരം: മാറനല്ലൂരില്‍ വീടിനുള്ളില്‍ മധ്യവയസ്‌ക മരിച്ച നിലയില്‍. മാരനല്ലൂര്‍ സ്വദേശി ജയ(58)യാണ് മരിച്ചത്. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു. മകന്‍ കൊലപ്പെടുത്തിയതായാണ് സംശയം. തുടര്‍ന്ന് ഇവരുടെ മകന്‍ അപ്പുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

മൃതദേഹത്തില്‍ കണ്ട മുറിവുകളും അയല്‍ക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് മകന്‍ വഴക്കുണ്ടാക്കുകയും തുടര്‍ന്ന് അമ്മയെ മര്‍ദ്ദിക്കുകയും ജയ മരിച്ചെന്നുമാണ് പോലീസിന്റെ നിഗമനം.

 

Advertisment