കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യു.ഡി.എഫ്. തന്നെ, പോലീസ് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് യു.ഡി.എഫുകാര്‍ കുറ്റവിമുക്തരാകില്ല, കോടതിയില്‍ ഞങ്ങള്‍ എല്ലാ തെളിവുകളും നല്‍കും, അപ്പോള്‍ കാണാം: ഇ.പി. ജയരാജന്‍

തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നിലും യു.ഡി.എഫാണ്. യു.ഡി.എഫിന്റെ കൈ പരിശുദ്ധമാണോയെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. 

New Update
535

കണ്ണൂര്‍: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യു.ഡി.എഫ്. തന്നെയെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കേസ് കോടതിയുടെ പരിഗണനയില്‍ വരുമ്പോള്‍ യു.ഡി.എഫിന്റെ പങ്ക് പുറത്തുവരും.

Advertisment

പോലീസിന് ലഭിച്ച വിവരങ്ങള്‍ വച്ചാണ് അവര്‍ കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുക. പോലീസ് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് യു.ഡി.എഫുകാര്‍ കുറ്റവിമുക്തരാകില്ല. കോടതിയില്‍ ഞങ്ങള്‍ എല്ലാ തെളിവുകളും നല്‍കും. അപ്പോള്‍ കാണാം. 

തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നിലും യു.ഡി.എഫാണ്. യു.ഡി.എഫിന്റെ കൈ പരിശുദ്ധമാണോയെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. 

Advertisment