തന്നെ അവഗണിച്ച് മറ്റൊരാളുമായി സൗഹൃദമെന്ന് സംശയം: മധ്യവയസ്‌കയ്ക്കുനേരേ ആസിഡ് ആക്രമണം; മുന്‍ അന്തേവാസി അറസ്റ്റില്‍

തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയില്‍ വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. 

New Update
6565656

ഓച്ചിറ: പടനിലത്ത് മധ്യവയസ്‌കയ്ക്കുനേരെ ആസിഡ് ആക്രമണം. ഓച്ചിറ പായിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയില്‍ വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. 

Advertisment

ഗുരുതര പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ മുന്‍ അന്തേവാസി കൊട്ടാരക്കര പള്ളിക്കല്‍ പുതുവല്‍വീട്ടില്‍ സുകുമാര(64)നെ അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച രാവിലെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിന് സമീപമാണ് സംഭവം. വിലാസിനി ഈയിടയായി തന്നെ അവഗണിച്ച് മറ്റൊരാളുമായി ചങ്ങാത്തത്തില്‍ ഏര്‍പ്പെടുന്നതായി സംശയിച്ചാണ് റബര്‍പാല്‍ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഏനാത്തുനിന്ന് സംഘടിപ്പിച്ച് കൃത്യം ചെയ്തതെന്ന് പോലീസ് പറയുന്നു. സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് സുകുമാരനെ അന്തേവാസി പട്ടികയില്‍നിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Advertisment