/sathyam/media/media_files/gHfBNm38do0Qig5HCa7O.jpg)
കൊല്ലം: 20 കോടി കൊണ്ട് ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയെന്ന് ധന്യ മോഹനന്‍. മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പരിഹാസത്തോടെയുള്ള മറുപടി.
''20 കോടി കൊണ്ട് ചന്ദ്രനില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി, എന്റെ ഈ ബാഗ് മുഴുവന്‍ കാശാണ്. നിങ്ങള്‍ വന്ന് എടുത്തോളൂ..'' -എന്നായിരുന്നു കുറ്റം ചെയ്‌തോ എന്ന ചോദ്യത്തോടുള്ള പ്രതിയുടെ പ്രതികരണം. ഇവരെ നാളെ തൃശൂരെത്തിക്കും.
തൃശൂര്‍ വലപ്പാടുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും 20 കോടി രൂപ തട്ടിയ പ്രതി ധന്യ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു ധന്യ 2019 മുതലാണ് തട്ടിപ്പിന് തുടക്കമിടുന്നതെന്ന് ബാങ്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പിതാവിന്റെയും സഹോദരന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇവര്‍ പണം മാറ്റിയെന്നാണ് പരാതി. സ്ഥലവും വീടും വാങ്ങിയതായും ആഢംബര ജീവിതം നയിച്ചതായും പ്രതി ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണെന്നും പോലീസ് കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us