Advertisment

വക്കീലുമല്ല, ഡോക്ടറുമല്ല, മാധ്യമ പ്രവര്‍ത്തകരുമല്ല; പക്ഷേ, വാഹനത്തില്‍ സ്റ്റീക്കറുണ്ട്!

അംഗീകാരമുള്ള വാഹന സ്റ്റിക്കറുകള്‍ക്ക് പകരം വ്യാപകമായി വ്യാജസ്റ്റീക്കര്‍ പതിച്ച് പായുന്ന വാഹനങ്ങളാണ് റോഡുകളില്‍.

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
42424242

കോട്ടയം: കേരളത്തിലെ റോഡുകളിലെ ചില വാഹനങ്ങളില്‍ ഡോക്ടര്‍മാര്‍-അഭിഭാഷകര്‍-സൈനിക ഉദ്യോഗസ്ഥര്‍-മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ അസോസിയേഷനുകള്‍ വിതരണം ചെയ്ത അംഗീകാരമുള്ള വാഹന സ്റ്റിക്കറുകള്‍ക്ക് പകരം വ്യാപകമായി വ്യാജസ്റ്റീക്കര്‍ പതിച്ച് പായുന്ന വാഹനങ്ങളാണ് റോഡുകളില്‍.   ഡോക്ടറമാരുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും  വാഹനങ്ങള്‍ തിരിച്ചറിയാനാണ് അസോസിയേഷനുകള്‍ തങ്ങളുടെ സേവന മേഖല അടയാളപ്പെടുത്തിയ സ്റ്റീക്കര്‍ വിതരണം നടത്തിയിട്ടുള്ളത്.

Advertisment

എന്നാല്‍, വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച് വാഹനങ്ങള്‍ റോഡിലൂടെ പായുന്നു.   മാധ്യമ സ്ഥാപനങ്ങള്‍ വാടകയ്ക്ക് എടുത്ത് വാഹനങ്ങള്‍ മാധ്യമ സ്ഥാപനങ്ങള്‍ പേരെഴുതി പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് 2021ല്‍ ഗതാഗത വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്റ്റിക്കറുകള്‍ വ്യാപകമായി ദുരുപയോഗം വര്‍ധിച്ചതിനാല്‍ 2021ല്‍ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന സമിതി കേരള മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി സ്റ്റിക്കറുകളുടെ ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയതിനെത്തുടര്‍ന്ന് 2023ല്‍ കര്‍ശനമായി വാഹനങ്ങളിലെ സ്റ്റിക്കര്‍ പഠിപ്പിക്കുന്നത് അന്വേഷണം നടത്തി അനധികൃതമായും വ്യാജവുമായി സ്റ്റീക്കര്‍ പതിപ്പിച്ച് വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് കമ്മിഷണറും സംസ്ഥാന പൊലീസ് മേധാവിയും ഉത്തരവ് നല്‍കിയിരുന്നു. 

പല ജില്ലകളിലും മോട്ടോര്‍ വാഹന വകുപ്പും പോലീസും അനധികൃത വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച് വാഹനങ്ങളില്‍ കറങ്ങിയിരുന്ന വ്യാജ ഡോക്ടര്‍മാര്‍, വക്കീലുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഈ വാഹന പരിശോധനകളില്‍ നിന്നും പോലീസും മോട്ടോര്‍ വാഹന വകുപ്പ് പിന്തിരിഞ്ഞു.   ഇപ്പോള്‍ വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച് വാഹനങ്ങളില്‍ കറങ്ങിയാണ് പലയിടത്തും കുറ്റകൃത്യങ്ങളില്‍ ക്രിമിനലുകള്‍ ഏര്‍പ്പെടുന്നത്. കര്‍ശന പരിശോധന വേണമെന്ന് ഡോക്ടര്‍മാരുടെയും അഭിഭാഷകകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിവിധ അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. 

Advertisment