/sathyam/media/media_files/m55SsdmaOkERjtqvEWbj.jpg)
ആലപ്പുഴ: കായംകുളത്ത് യുവാവിനെ ഗുണ്ടാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് പിടിയിലായത്. അരുണ്‍ പ്രസാദ് എന്ന യുവാവിനെയാണ് നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്.
വെള്ളിയാഴ്ച രാത്രി 11ന് ഒരു സംഘം പോലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ ഹോട്ടലില്‍ ചായകുടിക്കുകയയിരുന്നു. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരു യുവാവ് സിഗരറ്റ് വലിച്ചത് പോലീസുകാര്‍ ചോദ്യം ചെയ്തു. പോലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും പോലീസുകാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
ഇതില്‍ ഒരാളെ പോലീസുകാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോണ്‍ നഷ്ടപ്പെട്ടു. ഈ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചത് അരുണ്‍ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ മര്‍ദിക്കുന്നത് ഗുണ്ടകള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us