ആലപ്പുഴ: കായംകുളത്ത് ഭര്‍ത്താവ് ജീവനൊടുക്കിയതിന് പിന്നാലെ ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. സുധന്‍(52) എന്നയാളെയാണ് പുലര്‍ച്ചെ വീട്ടുപരിസരത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വൈകിട്ട് ഭാര്യ സുഷമ(48)യുടെ മൃതദേഹം പരിസരത്തെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു.
കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപള്ളിയിലെ വാലയ്യത്തെ വീട്ടില്‍ സുധനും സുഷമയും മാത്രമായിരുന്നു താമസം. ഇന്നലെ പുലര്‍ച്ചെ സമീപവാസികളാണ് സുധനെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ വൈകിട്ടോടെ സുഷമയുടെ മൃതദേഹം സമീപത്തെ കുളത്തില്‍ പൊങ്ങി. സുഷമയുടെ മുഖത്ത് പാടുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.