ഇടുക്കി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വാഗമണ്‍ പശുപ്പാറ സ്വദേശിയായ മനു(19)വാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസിന്റെ പിടിയിലായത്.
ഒരു വര്‍ഷം മുമ്പാണ് കഞ്ഞിക്കുഴി സ്വദേശിയായ പതിനേഴ് വയസുകാരിയുമായി മനു ഇന്‍സ്റ്റഗ്രാം വഴി സൗഹൃദത്തിലായത്. തുടര്‍ന്ന് മനു മോഹന്‍ പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും ഇയാള്‍ പീഡനം തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഞ്ഞിക്കുഴി പോലീസില്‍ പരാതി നല്‍കി.
മനുവിനായി പോലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടെ പ്രതി കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെത്തി. ഇക്കാര്യമറിഞ്ഞ പോലീസ് തന്ത്രപൂര്‍വം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.