വയനാട്: താമരശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്, ഫാഫിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ഇള്‍ഷാദിന്റെ പോക്കറ്റിനുള്ളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി വിവരമുണ്ട്.
ഇന്ന് പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. രണ്ടാം വളവില്‍ വച്ച് ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് യുവാക്കളെ വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദിന്റെ പോക്കറ്റില്‍ നിന്നും എം.ഡി.എം.എ. കണ്ടെടുത്തത്. താമരശേരി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.