കുടുംബ വീടിനെച്ചൊല്ലിയുള്ള തര്‍ക്കം;  സഹോദരിയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്ന  സഹോദരന് ജീവപര്യന്തം ശിക്ഷ

കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

New Update
543535

ആലപ്പുഴ: ഹരിപ്പാട് സഹോദരിയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം ശിക്ഷ. മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി കൃഷ്ണനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു.

Advertisment

നാല്‍പത്തിയേഴുകാരിയായ ഗിരിജയാണ് 2019 ഒക്ടോബറില്‍ സഹോദരന്‍ മണിക്കുട്ടന്റെ  ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുടുംബ വീടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്കേറ്റത്തിന് പിന്നാലെ പ്രകോപിതനായ മണിക്കുട്ടന്‍ സഹോദരിയെ മണ്‍വെട്ടി കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് ഗിരിജയുടെ മരണത്തിന് കാരണമായത്. 

Advertisment