ആലപ്പുഴ: കുടുംബം സഞ്ചരിച്ച കാറിന് നേരേ ആക്രമണം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കാരായ ഏഴു പേര്‍ക്കെതിരെയാണ് ചാരുംമൂട് പോലീസ് കേസെടുത്തത്.
ഇന്നലെ വൈകിട്ട് ചാരുംമൂട്ടില്‍ ഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ ഇതുവഴി വന്ന പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പത്തനാപുരം സ്വദേശികളായ കുടുംബം കോണ്‍ഗ്രസിന്റെ പ്രകടനം കടന്നുപോകുന്ന വഴിയില്‍ വാഹനം നിര്‍ത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ ആക്രമിക്കുകയായിരുന്നു.