ദേവമാതാ കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രാദേശികകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫ. ഡോ. ജഗതിരാജ് വി.പി. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

New Update
6093f92e-3601-41c8-bad3-3b7c8f14234a

കുറവിലങ്ങാട്: ദേവമാതാ ഓട്ടോണമസ് കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രാദേശികകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. 15 ബിരുദ പ്രോഗ്രാമുകളും 12 ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുമാണ് ദേവമാതാ പ്രാദേശികകേന്ദ്രത്തില്‍ ആരംഭിച്ചിരിക്കുന്നത്. 

Advertisment

കോളേജ് മാനേജര്‍ ആര്‍ച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫ. ഡോ. ജഗതിരാജ് വി.പി. പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. സുനില്‍ സി. മാത്യു, റീജിയണല്‍ ഡയറക്ടര്‍ ഡോ. ടോജോ മോന്‍ മാത്യു, ബര്‍സാര്‍ റവ. ഫാ. ജോസഫ് മണിയന്‍ചിറ, സെന്റര്‍ കോര്‍ഡിനേറ്റര്‍ റെനീഷ് തോമസ് എന്നിവര്‍ സംസാരിച്ചു. ശ്രീനാരായണഗുരു യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ അഖിലേഷ് യു. പുതുതായി ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ് നടത്തി.

Advertisment