New Update
/sathyam/media/media_files/2025/05/14/uKkKs0zRMafEmi5VQFtH.jpg)
കോഴിക്കോട്: കാരന്തൂരില്‍ വിവിധയിടങ്ങളില്‍ മോഷണം. പെട്രോള്‍ പമ്പില്‍നിന്ന് 21000 രൂപ കവര്‍ന്നു. കമ്പനി ആവശ്യത്തിനു ഉപയോഗിക്കുന്ന ടാബ്ലെറ്റ് കമ്പ്യൂട്ടറും മൂന്ന് ജോഡി ഷൂസും മോഷ്ടിച്ചു.
Advertisment
അടുത്തുള്ള രണ്ട് സ്‌കൂട്ടര്‍ ഷോറൂമുകളിലും മോഷണ ശ്രമം നടന്നു. മോഷണത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിങ്കളാഴ്ച രാത്രി 12നും പുലര്‍ച്ച 1.30നും ഇടയിലാണ് മോഷണം നടന്നത്.
സെക്യൂരിറ്റിയും യാത്രക്കാരും നാട്ടുകാരും ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എല്ലാ സ്ഥലത്തും കയറിയത് ഒരാള്‍ തന്നെയാണെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. സംഭവത്തില്‍ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us