Advertisment

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവ്: ചാരായവും  വാറ്റുപകരണങ്ങളുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയ(65)ന്റെ വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.

New Update
6646

ആലപ്പുഴ: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാള്‍ അറസ്റ്റില്‍. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയ(65)ന്റെ വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. നൂറനാട് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ബി. സുനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എന്‍. സതീശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ യു. അനു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Advertisment