Advertisment

ആലപ്പുഴയില്‍ വാടക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ  നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം

വള്ളികുന്നം കടുവിനാല്‍ പറങ്കാമുട്ടില്‍ സ്വാതി നിവാസില്‍ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

New Update
64646

ആലപ്പുഴ: വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാല്‍ പറങ്കാമുട്ടില്‍ സ്വാതി നിവാസില്‍ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാര്‍ രണ്ട് വര്‍ഷമായി പള്ളിക്കത്തറ ജംഗ്ഷനു സമീപമുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആള്‍ ചന്ദ്രകുമാര്‍ എത്താത്തതിനെത്തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: അമ്പിളി. മക്കള്‍: സന്ദീപ്, സ്വാതി.

Advertisment