ആശുപത്രി ശുചിമുറിയില്‍ കുളിക്കാന്‍ കയറിയ പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

അമ്മയ്‌ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് സംഭവം.

New Update
534535333

ആലപ്പുഴ: ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. പുന്നപ്ര കപ്പക്കട പൊള്ളിയില്‍ അരുണിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി ശുചിമുറിയില്‍ കുളിക്കാന്‍ കയറിയ 10 വയസുകാരിയെ ഇയാള്‍ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

Advertisment

കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയ്‌ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടര്‍ന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.