ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി. ബസും പച്ചക്കറിയുമായി പോയ പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

പിക്കപ്പ് വാനിന്റെ മുകളിലിരുന്ന ചുമട്ടുതൊഴിലാളിക്ക് തെറിച്ചുവീണ് പരിക്കേറ്റു.

New Update
5222

ആലപ്പുഴ: ഇരുമ്പുപാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി. ബസും പച്ചക്കറിയുമായി പോയ പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.

Advertisment

പിക്കപ്പ് വാനിന്റെ മുകളിലിരുന്ന ചുമട്ടുതൊഴിലാളിക്ക് തെറിച്ചുവീണ് പരിക്കേറ്റു. രണ്ട് ബസ് യാത്രക്കാര്‍ക്കും പരിക്കുണ്ട്. അഗ്നിരക്ഷാസേന എത്തി പിക്കപ്പ് വാന്‍ റോഡില്‍നിന്ന് മാറ്റി ഗതാഗത തടസം ഒഴിവാക്കി.

Advertisment