ആലപ്പുഴയില്‍ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ചു;  ഡിവൈഎസ്പിക്കെതിരേ വകുപ്പുതല അന്വേഷണം

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്.

New Update
535353

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിവൈഎസ്പിക്കെതിരേ വകുപ്പുതല അന്വേഷണം. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

ഞായറാഴ്ച രാത്രി ചന്തിരൂരില്‍ വച്ചാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ ഡിവൈഎസ്പിയെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. 

എന്നാല്‍ ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി.

Advertisment