എന്തുകൊണ്ട് മൂത്രത്തില്‍ പഴുപ്പ്..?

മൂത്രമൊഴിക്കാന്‍ തോന്നുമെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രം മൂത്രം ഒഴിക്കാന്‍ സാധിക്കുകയുള്ളൂ.

New Update
OIP (4)

മൂത്രത്തില്‍ പഴുപ്പ് (യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍) എന്നത് മൂത്രനാളത്തില്‍ ഉണ്ടാകുന്ന അണുബാധയാണ്. മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന കഠിനമായ പുകച്ചില്‍ അല്ലെങ്കില്‍ വേദനയാണ് പ്രധാന ലക്ഷണം. മൂത്രമൊഴിക്കാന്‍ തോന്നുമെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രം മൂത്രം ഒഴിക്കാന്‍ സാധിക്കുകയുള്ളൂ.

Advertisment

അടിവയറ്റിലോ പെല്‍വിക് ഏരിയയിലോ വേദന അനുഭവപ്പെടാം. മൂത്രത്തിന് സാധാരണ നിറം മാറിയോ, മൂടിക്കെട്ടിയോ കാണപ്പെടാം. ചിലരില്‍ പനിയുമുണ്ടാകാം. ഓക്കാനം, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളുമുണ്ടാകാം. ചിലരില്‍ മൂത്രത്തില്‍ രക്തം കലര്‍ന്നതും കാണാം. പുരുഷന്മാരില്‍ മൂത്രമൊഴിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

Advertisment