/sathyam/media/media_files/2025/10/21/oip-2025-10-21-11-15-07.jpg)
പേപ്പട്ടി വിഷത്തിന് ഫലപ്രദമായ പ്രതിവിധിയായി തഴുതാമ ഉപയോഗിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും അമിത മദ്യപാനം മൂലമുള്ള ക്ഷീണം കുറയ്ക്കാനും ഇത് സഹായിക്കും.
തഴുതാമ സമൂലം പിഴിഞ്ഞെടുക്കുന്ന നീര് കഴിക്കുന്നത് വൃക്കരോഗങ്ങള്‍ക്കും കിഡ്നി സ്റ്റോണിനും ശമനം നല്‍കും. തഴുതാമ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൂത്രതടസ്സത്തിന് പരിഹാരമാണ്. രക്തക്കുറവ് മൂലമുള്ള നീര് ശമിപ്പിക്കാന്‍ തഴുതാമ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റിയും വയറുവേദനയും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് തഴുതാമ നല്ലൊരു മരുന്നാണ്.
കഫക്കെട്ട്, ചുമ തുടങ്ങിയവയ്ക്ക് തഴുതാമ വേരും വയമ്പും തേനും ചേര്‍ത്തരച്ച് കഴിക്കാം. വെളുത്ത തഴുതാമയുടെ നീര് മുലപ്പാലില്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ ചൊറിച്ചില്‍ മാറും. തേനില്‍ ചാലിച്ചാല്‍ കണ്ണിലെ വെള്ളമൊലിപ്പിനും ശമനമുണ്ട്.