/sathyam/media/media_files/2025/10/23/oip-6-2025-10-23-11-40-13.jpg)
ചുരയ്ക്ക ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. അകാലനര തടയാനും തലമുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.
ചുരയ്ക്ക ജ്യൂസ് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കളയാനും ചുരയ്ക്ക സഹായിക്കും, പ്രത്യേകിച്ച് വെറും വയറ്റില്‍ ജ്യൂസ് കുടിക്കുന്നത് ദഹനപ്രക്രിയയെ വേഗത്തിലാക്കും.
ചുരയ്ക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനപ്രക്രിയയെ സഹായിക്കുകയും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ചുരയ്ക്ക ശരീരത്തെ തണുപ്പിക്കുകയും വേനല്‍ക്കാലത്തെ ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഇത് ഒരു പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പതിവായി ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് അകാലനര തടയാനും തലമുടിയുടെ കറുപ്പുനിറവും തിളക്കവും നിലനിര്‍ത്താനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us