/sathyam/media/media_files/2025/10/30/download_1-2025-10-30-15-49-54.webp)
വിറ്റാമിനുകളും ധാതുക്കളും നാരുകളും കത്രിക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗങ്ങള്‍ തടയാനും കത്രിക്ക കഴിക്കുന്നത് സഹായിക്കുമെന്നും പറയപ്പെടുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ കത്രിക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നും പറയപ്പെടുന്നു.
ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us