Advertisment

പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച സംഭവം: പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും; പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും

 പെണ്‍കുട്ടിയുടെ മാതൃസഹോദരീ പുത്രനായ പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തിയിരുന്നു. 

New Update
53535355355

തൊടുപുഴ: പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. പെണ്‍കുട്ടിയുടെ മാതൃസഹോദരീ പുത്രനായ പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തിയിരുന്നു. 

Advertisment

പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. 

വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ്
വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തുകയുമായിരുന്നു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അകന്നു കഴിയുകയായിരുന്നു. പിതാവിനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്. 

പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ തുടര്‍ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്ന് ജില്ലാ സി.ഡബ്ല്യൂ.യു.സി. ചെയര്‍മാന്‍ ജയശീലന്‍ പോള്‍ പറഞ്ഞു. പോലീസിന്റെ 
റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുട്ടിയുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment